Join News @ Iritty Whats App Group

ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: ഡ​ൽ​ഹി​യി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി



ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ്: ഡ​ൽ​ഹി​യി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി


ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 129 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞ് കാ​ര​ണം ദൃ​ശ്യ​പ​ര​ത കു​റ​ഞ്ഞ​താ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ കാ​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ല​വി​ൽ കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ വി​മാ​ന​ങ്ങ​ളും സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ളം ഓ​പ്പ​റേ​റ്റ​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ദി​നം 1,300 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group