കല്യാണപ്പിറ്റേന്ന് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കല്യാണപ്പിറ്റേന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ നവവധുവിനെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വടകര കരിപ്പാടം വാഴക്കാലയില്‍ (കുറത്തേപ്പറമ്ബില്‍) രാജൻ - അംബിക ദമ്ബതികളുടെ മകള്‍ അനുപ്രിയ(28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ ബന്ധുക്കള്‍ നോക്കിയപ്പോഴാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. തലയോലപ്പറമ്ബ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ 8നായിരുന്നു യുവതിയുടെ വിവാഹം നടന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Post a Comment