Join News @ Iritty Whats App Group

'വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കം 'ഛത്തീസ്​ഗഡിലെ ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കിയതിനെതിരെ സിറോ മലബാർസഭ

ദില്ലി: ഛത്തീസ്​ഗഡിലെ ചില ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം ,വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാർ സഭ കുറ്റപ്പെടുത്തി.

ഒരു വിഭാ​ഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണിത്., വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിർത്തിയാണിത്.ഇത് കോടതി അം​ഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികൾ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു എന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.ഹൈക്കോടതി നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും സഭ വ്യക്തമാക്കി

ഇത്തരം ബോർഡുകൾക്കെതിരെ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്​ഗഡ് ഹൈക്കോടതി തള്ളിയിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.ഈ സാഹചര്യം മറ്റ് ചില മത തീവ്ര വാദികൾ മുതലെടുക്കുന്നത് അംഗീകരിക്കാൻ ആവില്ല,"അവർ നിങ്ങളെ തേടി വന്നു" എന്ന മട്ടിൽ ചില തീവ്ര സംഘങ്ങൾ നടത്തുന്ന പരിഹാസം തള്ളി കളയുന്നു എന്നും സഭ വ്യക്തമാക്കി

Post a Comment

Previous Post Next Post
Join Our Whats App Group