Join News @ Iritty Whats App Group

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയും: മുഖ്യമന്ത്രി പിണറായി വിജയൻ

എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയും: മുഖ്യമന്ത്രി പിണറായി വിജയൻ


എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വികസനവും യുഡിഎഫ് കാലത്ത് അധോ​ഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021ൽ തുടർഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈസ് ഓഫ് ഡുയിങ് ബിസിനസിൽ കേരളം ഒന്നാമതെത്തുന്നത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. ഭരണത്തുടർച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായി. ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തി.

ശിശുമരണനിരക്ക് അമേരിക്കയേക്കാൾ കുറവാണ്. എൽഡിഎഫ് നല്ല നിലയിൽ പ്രവർത്തിച്ചെന്നാണ് ജനം വിലയിരുത്തുന്നത്. 2021ൽ തുടർഭരണം ഏൽപ്പിച്ചത് പോലെ, തിരുവനന്തപുരം കോർപ്പറേഷൻ ഭരണവും ഏൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group