Join News @ Iritty Whats App Group

ആറളം ഫാമില്‍ കാട്ടാനയുടെ പരാക്രമം, തെങ്ങുകള്‍ പിഴുതെറിഞ്ഞു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ആറളം ഫാമില്‍ കാട്ടാനയുടെ പരാക്രമം, തെങ്ങുകള്‍ പിഴുതെറിഞ്ഞു. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു


ഇരിട്ടി: ആറളം ഫാം മേഖലയില്‍ കാട്ടാന വ്യാപകമായി തെങ്ങുകള്‍ നശിപ്പിച്ചു.

കഴിഞ്ഞദിവസം ഒന്നാം ബ്ലോക്കില്‍ എക്കണ്ടി ഭാഗത്ത് കാക്കയങ്ങാട് -കീഴ്പള്ളി റോഡിലേക്ക് കാട്ടാന തെങ്ങ് മറിച്ചിട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.


ഫാമിലേക്ക് എത്തിയ ചെത്തു തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്.

വെള്ളിയാഴ്ച മാത്രം 31 തെങ്ങുകളാണ് ബ്ലോക്ക് ഒന്നിലും അഞ്ചിലുമായി കാട്ടാനകള്‍ നശിപ്പിച്ചത്.

മേഖലയില്‍ കൊമ്ബൻ ഉള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് കുറച്ചുനാളായി പതിവാണ്.

ഇതിന് സമീപത്താണ് രണ്ടുദിവസം മുൻപ് ചെത്ത് തൊഴിലാളിയെ കാട്ടാന ഓടിച്ചത്. ആർ ആർടി സംഘം എത്തി തെങ്ങ് മുറിച്ച്‌ മാറ്റിയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group