Join News @ Iritty Whats App Group

കാട് വെട്ടുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം

കാട് വെട്ടുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റു; വയോധികയ്ക്ക് ദാരുണാന്ത്യം


ണ്ണൂര്‍: കണ്ണൂര്‍ കുത്തുപറമ്ബില്‍ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് ഷോക്കേറ്റ് മരിച്ചത്.


64 വയസായിരുന്നു. കുത്തുപറമ്ബ് മെരുവമ്ബായിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ സരോജിനി കാട് വെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കാടു പിടിച്ച പ്രദേശത്ത് അപകടാവസ്ഥയിലുളള കമ്ബി പ്രദേശവസികളുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്ബ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group