Join News @ Iritty Whats App Group

പഴശ്ശി റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു

രിട്ടി:ഫിഷറീസ് വകുപ്പിന്റെ കേരള റിസർവോയർ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്‌ട് 2025-26 പ്രകാരം ജില്ലയിലെ പഴശ്ശി റിസർവോയറില്‍ മത്സ്യവിത്ത് നിക്ഷേപം ആരംഭിച്ചു.


പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ പരിപാടി ഉദ്ഘാടനം ചെയ്തു. 324000 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി പൂവ്വം കടവില്‍ നിക്ഷേപിച്ചു. വരും ദിവസങ്ങളിലും പഴശ്ശി റിസർവോയർ പരിധിയില്‍ മത്സ്യവിത്ത് നിക്ഷേപം തുടരും.

പഞ്ചായത്ത് അംഗം കെ.ശോഭന അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ.കെ.സംഗീത, ഫിഷറീസ് ഡെവലപ്പമെന്റ് ഓഫീസർ സി രാജു, ഫിഷറീസ് ഓഫീസർ എസ്.സീന, പഴശ്ശി റിസർവോയർ എസ്.ഒ സൊസൈറ്റി പ്രസിഡന്റ് സുധാകരൻ, മത്സ്യകർഷകരായ എ.കെ.നാരായണൻ, ഐ.കെ ഭാസ്‌കരൻ, എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group