ഉദ്ഘാടനത്തിന് മുൻപേ കാന്റീനില കാട് കയറി;മട്ടന്നൂർ -ഇരിട്ടി റോഡില്‍ മട്ടന്നൂർ മിനി സിവില്‍ സ്റ്റേഷൻ പരിസരത്ത് നിർമ്മിച്ച കെട്ടിടത്തിനാണ് ഈ ദുർഗതി
മട്ടന്നൂർ: ലക്ഷങ്ങള്‍ മുടക്കി സർക്കാർ പണികഴിപ്പിച്ച കാന്റീൻ കെട്ടിടം ഉദ്ഘാടനത്തിന് മുൻപേ കാടുകയറി നശിക്കാൻ തുടങ്ങി.
മട്ടന്നൂർ -ഇരിട്ടി റോഡില്‍ മട്ടന്നൂർ മിനി സിവില്‍ സ്റ്റേഷൻ പരിസരത്ത് നിർമ്മിച്ച കെട്ടിടത്തിനാണ് ഈ ദുർഗതി.
റവന്യു ടവറിനും സ്‌പെഷ്യാലിറ്റി ആശുപത്രിക്കും തറക്കല്ലിടുമ്ബോഴേ ഇവിടങ്ങളിലെത്തുന്നവർക്ക് നല്ല ഭക്ഷണം വിളമ്ബാൻ ഒരു കാന്റീൻ വേണമെന്നത് തീരുമാനിച്ചിരുന്നു.
നൂറുകണക്കിന് ആളുകള്‍ക്ക് ഒരേ സമയമിരുന്നു ഭക്ഷണം കഴിക്കാനും പാചകത്തിനുമൊക്കെയുള്ള സൗകര്യം. അങ്ങനെ കാന്റീൻ കെട്ടിടത്തിനുള്ള നിർമ്മാണവും ആരംഭിച്ചു. കൊവിഡും തൊഴിലാളി സമരങ്ങളും കരാറുകാർ ഉപേക്ഷിച്ചതുമൊക്കെ കൊണ്ട് ആശുപത്രി നിർമാണം പൂർത്തിയായില്ല. എന്നാല്‍ ഏകദേശം ഒന്നര വർഷം മുന്നേ റവന്യു ടവറിനൊപ്പം തന്നെ കാന്റീനിന്റെ നിർമ്മാണവും പൂർത്തിയായിരുന്നു. റവന്യു ടവർ പൂർത്തിയായെങ്കിലും അവിടെ ആകെ രണ്ട് സർക്കാർ സ്ഥാപനങ്ങളെ പ്രവർത്തനം ആരംഭിച്ചുള്ളൂ. അതുകൊണ്ട് തന്നെ കാന്റീനും പ്രവർത്തനം ആരംഭിച്ചില്ല. ഇപ്പോള്‍ കാടുപിടിച്ച അവസ്ഥയിലാണ് കാന്റീൻ.
മനോഹാരിത മണ്ണുപിടിച്ചു
ചുറ്റും കാട് കയറി കെട്ടിടത്തിനുള്ളിലേക്ക് വരെ വള്ളിപടർപ്പുകള്‍ നീണ്ട് തുടങ്ങി. ചുറ്റുമതില്‍ കെട്ടി ഇന്റർലോക്ക് പാകിയ മുറ്റത്തൊക്കെ കാട് പിടിച്ച അവസ്ഥയാണ്. ടൈല്‍സൊക്കെ പാകി മനോഹരമാക്കിയ ഉള്ളില്‍ മണ്ണും പൊടിയുമൊക്കെ പിടിച്ചിരിക്കുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് നിർമ്മിച്ച കെട്ടിടമാണ് ഇങ്ങനെ കാട് മൂടി കിടക്കുന്നത്. റവന്യു ടവറും ആശുപത്രിയുമില്ലെങ്കിലും മട്ടന്നൂരിലെത്തുന്ന ജനങ്ങള്‍ക്ക് നല്ല ഭക്ഷണം വിളമ്ബാൻ ഈ കെട്ടിടം തുറന്നു നല്‍കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
Post a Comment