Join News @ Iritty Whats App Group

ദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; മിറാക്കിൾ പാത്ത് യൂട്യൂബ് ചാനൽ ഉടമ പിടിയില്‍

ദിവ്യഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു; മിറാക്കിൾ പാത്ത് യൂട്യൂബ് ചാനൽ ഉടമ പിടിയില്‍


തിരുവനന്തപുരം: മലപ്പുറം കൊളത്തൂരിൽ സിദ്ധൻ ചമഞ്ഞ് പീഡനം നടത്തിയ യൂട്യൂബ് ചാനൽ ഉടമ പിടിയിൽ. ദിവ്യ ഗർഭം വാഗ്‌ദാനം ചെയ്ത് യുവതിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. മലപ്പുറം ഉദിരം പൊയിൽ സ്വദേശി സജിൽ ചെറുപാണക്കാടിനെയാണ് തിരുവനന്തപുരം നെടുമങ്ങാട് നിന്നും കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയാണ് പ്രതി. ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് ബോധിപ്പിച്ച് പരാതിക്കാരിയെ പരിചയപ്പെടുകയായിരുന്നു.

മലപ്പുറം കൊളത്തൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കല്‍പ്പകഞ്ചേരി പൊലീസ് രജിസ്ട്രര്‍ ചെയ്ത മറ്റൊരു കേസില്‍ കൂടി ഇയാൾ പ്രതിയാണ്. ആ കേസിലെ പരാതിക്കാരിയുടെ ബന്ധുവിനെയാണ് സൗഹൃദം സ്ഥാപിച്ച് ബലാത്സംഗം ചെയ്തത്. യുവതി താമസിക്കുന്ന ക്വാർട്ടേസിലെത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാൾ നാടുവിടുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group