Join News @ Iritty Whats App Group

‘അവർ ഇപ്പോഴും വിവാഹമോചിതരല്ല, നാലുദിവസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ എന്ന യുവതിയുടെ വാദം തെറ്റ്’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ സന്ദീപ് വാര്യർ

‘അവർ ഇപ്പോഴും വിവാഹമോചിതരല്ല, നാലുദിവസം മാത്രമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ എന്ന യുവതിയുടെ വാദം തെറ്റ്’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ സന്ദീപ് വാര്യർ


പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുൽ ഈശ്വറിനുള്ള മറുപടിയായാണ് സന്ദീപ് വാര്യർ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. യുവതിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തതാണെന്നും അവർ ഇപ്പോഴും വിവാഹമോചിതരല്ലെന്നും സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അറിയാവുന്ന സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം തന്നെ വേട്ടയാടുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

രാഹുൽ ഈശ്വർ തന്നെ അഭിസംബോധന ചെയ്ത് യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടുവെന്നും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ് എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ആരോപണവിധേയയായ യുവതിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു എന്നാണ് സന്ദീപ് വാര്യർ പറയുന്നത്.

ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്. ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ്. എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ.’ – എന്നാണ് സന്ദീപ് വാര്യർ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന പെൺകുട്ടി ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എൻ്റെ നിലപാട്. സത്യം വിജയിക്കട്ടെ….

Post a Comment

Previous Post Next Post
Join Our Whats App Group