Join News @ Iritty Whats App Group

'എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും,രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണം ,കാര്യങ്ങൾ ഇനി നിയമത്തിന്‍റെ വഴി പോകട്ടെ ' :തിരുവഞ്ചൂര്‍

'എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും,രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണം ,കാര്യങ്ങൾ ഇനി നിയമത്തിന്‍റെ വഴി പോകട്ടെ ' :തിരുവഞ്ചൂര്‍


കോട്ടയം:ലൈംഗീക പീഡന കേസില്‍ രാഹുലിനെതിരെ കേസ് എടുത്ത സമയം ശ്രദ്ധിക്കണമെന്ന് കെപിസിസി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്.നി നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്.കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല. രാഹുലിന്‍റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്.നിയമത്തിന്‍റെ വഴിക്ക് പോകാൻ ഉള്ള സാധ്യത രാഹുലിന് ഉണ്ട്.എല്ലാ തെരഞ്ഞെടുപ്പ് ന് മുൻപും ഇതുപോലെ കേസ് വരും.സർക്കാർ നിയമത്തിന്‍റെ വഴി തുറന്നു. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു<

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ സംഘടനപരമായ തുടർ നടപടികൾ സ്വീകരിക്കേണ്ടത് കെപിസിസിയെന്ന് എഐസിസി .സാഹചര്യം നിരീക്ഷിക്കുന്നു.മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയെത്തിയതടക്കം വിവരങ്ങൾ ദീപ ദാസ്മുൻഷി എഐസിസിയെ ധരിപ്പിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group