ദില്ലി: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പതിനഞ്ചാമത്തെ സെനറ്റോറിയൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനുമാണ് ഹാഷ്മി. ഹാഷ്മിയുടെ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റിൽ ഒഴിവുവന്നു.
2019-ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2024-ൽ, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയർപേഴ്സണായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ ഹൈദരാബാദിൽ സിയ ഹാഷ്മിയുടെയും തൻവീർ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളർന്നത് മലക്പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു. നാല് വയസ്സുള്ളപ്പോൾ അവൾ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് പിതാവിനൊപ്പം ജോർജിയയിലായിരുന്നു താമസം. ഗസാലയുടെ പിതാവ് പ്രൊഫസർ സിയ ഹാഷ്മി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. അലിഗഢിൽ നിന്ന് എംഎയും എൽഎൽബിയും നേടി. സൗത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അദ്ദേഹം താമസിയാതെ യൂണിവേഴ്സിറ്റി അദ്ധ്യാപക ജീവിതം ആരംഭിച്ചു.
അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഡയറക്ടറായി വിരമിച്ചു. ഹാഷ്മിയുടെ അമ്മ തൻവീർ ഹാഷ്മി ഒസ്മാനിയ യൂണിവേഴ്സിറ്റി വനിതാ കോളേജിൽ നിന്നാബിഎയും ബിഎഡും നേടി. ഗസാല ഹാഷ്മി വാലിഡിക്ടോറിയനായി ഹൈസ്കൂൾ പൂർത്തിയാക്കി. ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണേഴ്സ് ബിരുദവും അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ പിഎച്ച്ഡിയും നേടി. 1991-ൽ, ഹാഷ്മി ഭർത്താവ് അസ്ഹർ റഫീഖിനൊപ്പം റിച്ച്മണ്ടിലേക്ക് താമസം മാറി. ദമ്പതികൾക്ക് യാസ്മിൻ, നൂർ എന്നീ രണ്ട് പെൺമക്കളുണ്ട്. ഏകദേശം 30 വർഷത്തോളം പ്രൊഫസറായി ചെലവഴിച്ചു, ആദ്യം റിച്ച്മണ്ട് സർവകലാശാലയിലും പിന്നീട് റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളേജിലും പഠിപ്പിച്ചു. റെയ്നോൾഡ്സ് കമ്മ്യൂണിറ്റി കോളേജിൽ, ഹാഷ്മി സെന്റർ ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് ആൻഡ് ലേണിംഗിന്റെ (സിഇടിഎൽ) സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചു
Post a Comment