Join News @ Iritty Whats App Group

‘കേരളം അതിദരിദ്രമുക്തമെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം’; ജനങ്ങളെ പറ്റിക്കാനും വിഢികളാക്കാനും വേണ്ടി നടത്തുന്ന പിആര്‍ പ്രോപ്പഗണ്ടയെന്ന് വി ഡി സതീശൻ

കേരളം അതിദരിദ്ര മുക്തമെന്ന പ്രഖ്യാപനം അപകടകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ പറ്റിക്കാനും വിഢികളാക്കാനും വേണ്ടി നടത്തുന്ന പിആര്‍ പ്രോപ്പഗണ്ടയാണിതെന്ന് വി ഡി സതീശൻ ആരോപിച്ചു. ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍ ദരിദ്രരില്‍ അതീവ ദരിദ്രര്‍ 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില്‍ 64,000 ആയി മാറി. എന്ത് പ്രഖ്യാപനമാണിതെന്ന് വിഡി സതീശന്‍ ചോദിച്ചു. ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്ന് കേരളം പുറത്താകുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രത്തിന് മുന്നില്‍ അതീവ ദരിദ്രര്‍ ഇല്ലാത്ത സ്ഥിതിയാകുമോയെന്ന് വിഡി സതീശന്‍ ചോദിച്ചി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ പറ്റിക്കാനും വിഡ്ഡികളാക്കാനും വേണ്ടി നടത്തുന്ന പിആര്‍ പ്രോപ്പഗണ്ടയാണിത്. ഇതിന്റെ പൊള്ളത്തരങ്ങള്‍ മുഴുവന്‍ പ്രചരണം വഴി ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group