ഇരിട്ടി - മട്ടന്നൂർ മേഖലകളിൽ എം.വി.ഡി എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയിൽ നികുതിയടക്കാത്ത മണ്ണ് മാന്തിയന്ത്രങ്ങൾ പിടികൂടി
ഇരിട്ടി: മോട്ടർ വാഹന വകുപ്പ് എംവിഡി എൻഫോഴ്സ്മെൻ്റ് സ്ക‌്വഡിന്റെ പരിശോധനയിൽ നികുതി അടയ്ക്കാതെ പ്രവർത്തിപ്പിച്ച 7 മണ്ണുമാന്തി യന്ത്രങ്ങൾ പിടികൂടി. . ഇരിട്ടി, മട്ടന്നൂർ മേഖലകളിൽ അസിസ്‌റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ വി.ആർ.ഷനിൽകുമാർ, അഖിലേഷ്.കെ.ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവരിൽ നിന്നും പിഴയും 1 വർഷത്തെ നികുതിയും അടക്കം 1,37,620 രൂപ അടപ്പിച്ചു. അന്യസംസ്‌ഥാനങ്ങളിൽ നിന്നു വാങ്ങിക്കൊണ്ടു വന്നു നികുതി അടയ്ക്കാതെ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു സ്ക്വാഡ് പരിശോധന നടത്തിയത്. കഴിഞ്ഞ-മാസം എൻഫോഴ്സ്മെൻ്റ്റ് സ്ക്വാഡ് ജില്ലയിൽ 1.47 കോടി രൂപ വാഹന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിയതായും പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Post a Comment