Join News @ Iritty Whats App Group

ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈക്കടുത്ത് തകർന്നുവീണു; വിമാനം പറത്തിയ പൈലറ്റ് രക്ഷപ്പെട്ടു

ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈക്കടുത്ത് തകർന്നുവീണു; വിമാനം പറത്തിയ പൈലറ്റ് രക്ഷപ്പെട്ടു


ചെന്നൈ: ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ വിമാനം തകർന്നുവീണത്. അതിനാൽ തന്നെ വലിയ അപായം സംഭവിച്ചില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. വ്യോമസേനയുടെ PC -7 MK -II പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

An Indian Air Force PC-7 Mk II trainer aircraft met with an accident during a routine training mission and crashed at about 1425 Hr near Tambaram, Chennai, today. The pilot ejected safely, and no damage to civil property has been reported. A Court of Inquiry has been constituted…— Aditya Raj Kaul (@AdityaRajKaul) November 14, 2025

Post a Comment

Previous Post Next Post
Join Our Whats App Group