Join News @ Iritty Whats App Group

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് റിബൽ ഭീഷണി

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് റിബൽ ഭീഷണി


ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ സി പി സ്ഥാനാർത്ഥിക്ക് റിബൽ ഭീഷണി. എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി തില്ലങ്കേരി ഡിവിഷനിൽ പത്രിക നൽകിയ എൻസിപി ജില്ലാ പ്രസിഡന്റ് അജയൻ പായത്തിനെതിരെ മത്സരിക്കാൻ എൻസിപി ജില്ലാ വൈസ്പ്രസിഡണ്ട് പ്രശാന്തൻ മുരിക്കോളിയാണ് റിബലായി പത്രിക നൽകിയിരിക്കുന്നത്. പാർട്ടിയിൽ ചർച്ചപോലും ചെയ്യാതെ ജില്ലാ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് അജയൻ പായം വളഞ്ഞ വഴിയിലൂടെ സ്വയം സ്ഥാനാർഥിയാവുകയായിരുന്നുവെന്നാണ് പ്രശാന്തൻ മുരിക്കോളി പറയുന്നത്.


തില്ലങ്കേരി പഞ്ചായത്തിലെ 1 മുതൽ അഞ്ചുവരെയുള്ള വാർഡുകളും 13, 14 വാർഡുകളും ചേർന്നതാണ് തില്ലങ്കേരി ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ച വർഡാണിത്. ഈ വർഷം വാർഡ് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി യുഡിഎഫിന് മേൽക്കെയുള്ള വാർഡിലെ ഒരു ഭാഗം ആലയാട് ഡിവിഷനിലേക്ക് മാറ്റിയാണ് എൽഡിഎഫിന് മേൽക്കൈ ഉണ്ടാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിന്റെ ബലത്തിലാണ് യു ഡി എഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടുപോയ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കണമെങ്കിൽ തില്ലങ്കേരി ഡിവിഷനിലെ വിജയം എൽഡിഎഫിന് അനിവാര്യമാണ്. റിബൽ സ്ഥാനാർത്ഥിയായി രംഗത്തെത്തിയ പ്രശാന്തൻ മുരിക്കോളി തില്ലങ്കേരി സ്വദേശിയും നേരത്തെ തില്ലങ്കേരി ഡിവിഷനിൽ നിന്നും ബ്ലോക്കിലേക്ക് 400ൽ അധികം വോട്ടിന് വിജയിച്ച ആളുമാണ്. ഇദ്ദേഹം മത്സരംഗത്ത് ഉറച്ചുനിൽക്കുകയാണെങ്കിൽ ഇത് എൽഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group