Join News @ Iritty Whats App Group

അഞ്ചരക്കണ്ടിയില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

അഞ്ചരക്കണ്ടിയില്‍ ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം


അഞ്ചരക്കണ്ടി : ചക്കരക്കല്‍ - മട്ടന്നൂർ വിമാനതാവള റോഡിലെ 'അഞ്ചരക്കണ്ടിയില്‍ കാറപകടം. എൻ. ആർ മന്ദിരത്തിന് സമീപമാണ് അപകടം.


അമിത വേഗതയില്‍ വന്ന കണ്ണൂർ മെഡിക്കല്‍ കോളേജ് ഡോക്ടർമാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കട തകർത്തു.

ഇന്നലെ വൈകിട്ടാണ് അപകടം. കൂത്ത്പറമ്ബ് ഫയർ സർവ്വീസ് സ്ഥലത്തെത്തി റോഡില്‍ ഒഴുകിയ ഇന്ധനം ശുചീകരിച്ചു. ചക്കരക്കല്‍ പൊലീസ് അപകടസ്ഥല സ്ഥലത്തെത്തി 'യാത്രക്കാർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്കൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം പരുക്കേറ്റ വർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

Previous Post Next Post
Join Our Whats App Group