Join News @ Iritty Whats App Group

അസൗകര്യങ്ങള്‍ക്ക് നടുവില്‍ മട്ടന്നൂരിലെ ജില്ലാ ആര്‍.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ്

അസൗകര്യങ്ങള്‍ക്ക് നടുവില്‍ മട്ടന്നൂരിലെ ജില്ലാ ആര്‍.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ്


ട്ടന്നൂർ: കഴിഞ്ഞ ഏതാനും വർഷം മുമ്ബ് ഗതാഗത വകുപ്പ് മട്ടന്നൂരില്‍ തുടങ്ങിയ ജില്ലാ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് ഓഫീസ് പ്രവർത്തിക്കുന്നത് ഏറെ അസൗകര്യങ്ങള്‍ക്കിടയില്‍.


വെള്ളിയാംപറമ്ബ് കിൻഫ്ര വ്യവസായ പാർക്കിന് സമീപത്തെ ബി.എസ്.എൻ.എല്‍ കെട്ടിടത്തിലാണ് ആർ.ടി.ഒ ഓഫീസ് നാലു വർഷത്തോളമായി വാടകയ്ക്ക് പ്രവർത്തിക്കുന്നത്. ചോർന്നൊലിക്കുന്ന കെട്ടിടത്തില്‍ ഒരുപാട് പരിമിതികള്‍ക്കിടയിലാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. മട്ടന്നൂർ നഗരത്തിലെ റവന്യു ടവറില്‍ (മിനി സിവില്‍ സ്റ്റേഷൻ) ഓഫീസിന് വേണ്ട സ്ഥലസൗകര്യമുണ്ടെങ്കിലും അങ്ങോട്ട് മാറാനുള്ള നടപടിയായിട്ടില്ല.
എ.ഐ ക്യാമറകളുടെ നിരീക്ഷണം ഉള്‍പ്പടെ ജില്ലയിലെ മുഴുവൻ വാഹനഗതാഗതവും നിയന്ത്രിക്കുന്ന ഓഫീസാണിത്. വാഹനങ്ങള്‍ നിർത്തിയിടാൻ പോലും ആവശ്യത്തിന് സൗകര്യമില്ല. മഴ പെയ്യുമ്ബോള്‍ ചോർച്ച പതിവായതിനാല്‍ സീലിംഗിന് ഇടയ്ക്കിടെ പ്രവൃത്തി നടത്താറുണ്ട്. എന്നിട്ടും ചോർച്ചയ്ക്ക് കുറവില്ല.

പാഴാകുന്നത് പ്രതിമാസം

₹ 60,000

പ്രതിമാസം 60,000 രൂപയോളം ബി.എസ്.എൻ.എല്ലിന് വാടക നല്‍കിയാണ് ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത്. ഈ തുക ചെലവഴിച്ചാല്‍ റവന്യു ടവറില്‍ ഓഫീസിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാവുന്നതേയുള്ളൂ. നഗരത്തില്‍ നിന്ന് മാറിയുള്ള ഓഫീസിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാനും പ്രയാസമാണ്. ഒരു ചായ കുടിക്കാനുള്ള സൗകര്യം പോലും സ്ഥലത്തില്ലെന്ന് ഓഫീസിലെത്തുന്നവർ പറയുന്നു.

35 പേർ ജോലി ചെയ്യുന്നു

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും എഐ ക്യാമറകളുടെ നിരീക്ഷണം ഉള്‍പ്പടെ നടത്തുന്ന കെല്‍ട്രോണ്‍ ജീവനക്കാരുമുള്‍പ്പടെ 35ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. റവന്യു ടവറില്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരിക്കെയാണ് ഇവർ അസൗകര്യങ്ങള്‍ക്കിടയില്‍ കഴിയേണ്ടിവരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group