Join News @ Iritty Whats App Group

പാലത്തായി പോക്സോ കേസ്: ഏറെ സന്തോഷകരമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ; 'ആദ്യ ഘട്ടത്തിൽ അന്വേഷണത്തിൽ നിരാശയുണ്ടായി'

പാലത്തായി പോക്സോ കേസ്: ഏറെ സന്തോഷകരമായ വിധിയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ; 'ആദ്യ ഘട്ടത്തിൽ അന്വേഷണത്തിൽ നിരാശയുണ്ടായി'


കണ്ണൂർ: പാലത്തായി പോക്സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും(20 വർഷം വീതം) 1 ലക്ഷം പിഴയും അനുഭവിക്കണം. പ്രതിഭാഗത്തിന്റെ കെട്ടിച്ചമച്ച കേസ് എന്ന വാദത്തിൽ കഴമ്പില്ല. ആദ്യ ഘട്ടത്തിൽ പൊലീസ് അന്വേഷണത്തിൽ നിരാശയുണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group