Join News @ Iritty Whats App Group

‘രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര..’; അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ് നേതാവ്

‘രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര..’; അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ് നേതാവ്


കെ.കെ രമ എംഎല്‍എയെ അധിക്ഷേപിക്കുന്ന പോസ്റ്റുമായി ഡിവൈഎഫ് കീഴ്ക്കല്ലയം യൂണിറ്റ് സെക്രട്ടറിയും വട്ടപ്പാറ ലോക്കല്‍ കമ്മിറ്റി മെമ്പറുമായ സിനി ജോയ് ആണ് രമയ്‌ക്കെതിരെ പോസ്റ്റുമായി രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കൊപ്പമിരിക്കുന്ന രമയുടെ ചിത്രം പങ്കുവച്ചാണ് സിനിയുടെ പോസ്റ്റ്.
”ഇരയുടെ ഫോട്ടോ പബ്ലിക് ആക്കുന്നതില്‍ വിഷമമുണ്ട്.. എങ്കിലും ഇരക്കൊപ്പം നിന്നല്ലേ പറ്റൂ.. രമയാണ് ആ അറുപത് തികഞ്ഞ ആ ഒരു ഇര” എന്നാണ് സിനി കുറിച്ചത്. കടുത്ത വിമര്‍ശനമാണ് ഈ പോസ്റ്റിന് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്തുപോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്ന പ്രതികരണം.

അതേസമയം, യുവതിയുടെ ഗര്‍ഭഛിദ്രവുമായ ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് മൂന്ന് മാസത്തെ പ്രായമാണ് ഉണ്ടായിരുന്നത്. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്.

ഈ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കാതെ കഴിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സം തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ആത്മഹ്യ ചെയ്യാനും ശ്രമിച്ചിരുന്നു.

ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളില്‍ യുവതി ഭര്‍ത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കം രാഹുല്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം.

Post a Comment

Previous Post Next Post
Join Our Whats App Group