Join News @ Iritty Whats App Group

‘ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെസി വേണുഗോപാല്‍

‘ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് കെസി വേണുഗോപാല്‍


തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംസ്ഥാന സർക്കാരിന്‍റെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം സിപിഎമ്മും തിരഞ്ഞെടുപ്പിൽ ബിജെപിയും തമ്മിൽ ധാരണ ഉണ്ടെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ ഉണ്ടാവുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കം ഉള്ള ഇടത്തെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ട് എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോ‍ട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന്.

Post a Comment

Previous Post Next Post
Join Our Whats App Group