Join News @ Iritty Whats App Group

എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും


തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറല്‍ ഓഫീസർ ഇന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.


കഴിഞ്ഞ നാല് ശനിയാഴ്ചകളിലും രാഷ്ട്രീയപാർട്ടികളുടെ യോഗം സിഇഒ വിളിച്ച്‌ ചേർത്തിരുന്നു.

എസ്‌ഐആറിന്റെ ഇതുവരെയുള്ള നടപടിക്രമങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. 99% വും എന്യൂമറേഷൻ ഫോമും വിതരണം ചെയ്തെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കണക്ക്. എത്ര ശതമാനം ഫോം പൂരിപ്പിച്ച്‌ തിരികെ ലഭിച്ചെന്നും യോഗത്തില്‍ അറിയിക്കും. അതേസമയം ബൂത്ത് ലെവല്‍ ഓഫീസർമാർ നേരിടുന്ന പ്രയാസം രാഷ്ട്രീയപാർട്ടികള്‍ യോഗത്തില്‍ ഉന്നയിക്കും. BLO മാരും BLA യും സംയുക്തമായി ഫോം തിരിച്ചുവാങ്ങുന്ന നടപടിക്രമങ്ങളും ചർച്ചയാകും. എസ്‌ഐആറില്‍ കേരളത്തിന്റെ ഹരജി സുപ്രീംകോടതി 26ന് പരിഗണിക്കുന്ന കാര്യവും രാഷ്ട്രീയപാർട്ടികള്‍ ഉന്നയിച്ചേക്കും.

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ (എസ്‌ഐആര്‍ ) ഹരജികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഹരജി 26ന് വീണ്ടും പരിഗണിക്കും.കേരളത്തിലെ ഹരജികള്‍ പ്രത്യേകം പരിഗണിക്കും. കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേയില്ലെന്നും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേട്ടതിന് ശേഷമായിരിക്കും എസ്‌ഐആറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group