Join News @ Iritty Whats App Group

സംസ്ഥാനത്ത് കേരളപ്പിറവിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധി: വി.ഡി സതീശൻ

സംസ്ഥാനത്ത് കേരളപ്പിറവിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധി: വി.ഡി സതീശൻ


രിട്ടി : സംസ്ഥാനം കേരളപ്പിറവിക്കു ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇരിട്ടി നഗരസഭ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് പിണറായി വിജയൻ സർക്കാർ നേടിത്തന്നു. കേരളത്തിലെ എല്ലാ മേഖലയിലും തകർന്നുക്കൊണ്ടിരിക്കുകയാണ്. ഈ പിണറായി വിജയൻ സർക്കാർ അധികാരം വിട്ടൊഴിയുന്ന സമയത്ത് 6 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക ബാധ്യതയാണ് സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ.ശബരിമല ക്കൊള്ളയടിച്ച സി.പി.എം നേതാക്കുള്ളുടെ ജയിലേക്കുള്ള ഘോഷയാത്രയാണ് നടക്കാൻ പോകുന്നത്. സ്വർണ്ണം കൊള്ളയടിച്ചവർക്ക് എതിരായി ഒരു നടപടിയും ഇല്ലാ എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് .അയ്യപ്പന്റെ സ്വർണ്ണം ഇങ്ങനെ കൊള്ളയടിച്ചവർ സംസ്ഥാനഖജനാവ് എത്രത്തോളം കൊള്ളയടിച്ചിട്ടുണ്ടാവുമെന്ന് കേരളത്തിലെ ജനങ്ങള്‍ ഓർക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group