വോട്ടർ പട്ടിക പരിഷ്കരണം: ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി, രണ്ടാം ദിവസത്തിലും നല്ല പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് രാത്രി എട്ടു മണി വരെയുള്ള കണക്കെന്നാണ് വിശദീകരണം. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. അതേസമയം, എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും വീടുകളിലെത്തി ഫോം വിതരണം ചെയ്യും
Post a Comment