ചികിത്സയിലാണ്. ഈ വർഷം ഇതിനകം 35 പേർക്ക് രോഗം ബാധിക്കുകയുും ഇരിട്ടി നഗരസഭാ പരിധിയിൽ ഒരാൾ മരിക്കുകയും ചെയ്തു. ഏഴു പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചികിത്സ തേടുകയും ചെയ്തു. തില്ലങ്കേരിയിൽ 2 പേരും മട്ടന്നൂർ, മുഴക്കുന്ന്, ഉളിക്കൽ, വള്ളിത്തോട്, മാലൂർ, എന്നിവിടങ്ങളിൽ നിന്നും 1 വീതവും ആളുകളാണ് ചികിത്സയിലുള്ളത്. കൂടാതെ മേലെവലയിലെ ഒരു സ്കൂളിൽ നിന്നു വിനോദയാത്ര പോയ സംഘത്തിൽ പെട്ട ഒരു വിദ്യാർത്ഥിനി ഗോവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യമാണ് രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്നാ ണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ജില്ലയിൽ എലിപ്പനി കേസുകൾ തുടർ ച്ചയായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ 'ക്ലി റ്റ് വിൽസ്' ക്യാമ്പയിൻ ഉൾപ്പെടെ മേഖലയിൽ സംഘടിപ്പിക്കുകയും ചെയ് തിരുന്നു.
നെൽ വയൽ അടക്കം വിവി ധതരം കൃഷി യി ൽ ഏർപ്പെടുന്നവർ, ക്ളീനിംഗ് ചെയ്യുന്നവർ, ചെളി വെളളമുമായി ഇടപഴകുന്നവർ, പശു വളർത്തുന്നവർ, മൃഗപരിപാലനം നടത്തുന്നവർ, കർണാടകയിൽ ഇഞ്ചി ഉൾപ്പെടെയുള്ള കൃഷിപ്പണി ക്കൾക്കു പോകുന്നവർ, മരപ്പണിക്കാർ, ചെളിവെളളത്തിൽ കളിക്കുന്ന വിദ്യാർത്ഥിക ൾ എന്നിവരിലാണ് രോഗ സാദ്ധ്യത കൂടുതൽ കണ്ടുവരുന്നത്. ജോലി സമയത്ത് ബൂട്ട് ഉപയോഗിക്കുക, മുറിവുകൾ ശരിയായി വച്ചുകട്ടുക, ആരോ ഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ആഴ്ചയി ലോരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക, പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ ശരിയായ വൈദ്യസഹായം തേടുക എന്നി നിർദ്ദേശങ്ങൾ ആരോ ഗ്യ പ്രവർത്തകർ നൽകിയിടുണ്ട്. മഞ്ഞപ്പനി രോഗമാണെന്ന് സംശയിക്കുന്ന ലക്ഷണങ്ങൾ എലിപ്പനിക്കുളള തി നു സമാനവുമാ ണെന്നും സംശയിച്ചു അതിനുള്ള ചികിത്സ മാത്രം ലഭ്യമാക്കിയാൽ രോഗം മൂർച്ചിച്ച മരണത്തി നു കാരണമാകാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പനി, തലവേദന, ക്ഷീണം, ശക്തമായ ശരീര വേദന,
നടുവേദന, കാൽവണ്ണയിലെ പേശി വേദന, കണ്ണിന് മഞ്ഞ
നിറം, ചുരുവ് നിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. കണ്ടത്തിയാൽ ഡോക്ടറുടെ അടുത്തെത്തി
ചികിത്സ നേടണം. മൂത്രത്തിൻ്റെ അളവിൽ കുറവ്,
മൂത്രത്തിനു മഞ്ഞ നിറം, ചുവപ്പ് നിറം എന്നിവ
ഗുരുതരമാകുന്നതിൻ്റെ ലക്ഷണങ്ങളാണ്. ഇങ്ങനെ
സംഭവച്ചാൽ തീവ്രപരിശരണ വിഭാഗം ഉള്ള ആശുപത്രിയിൽ
എത്തി ചികിത്സ നേടണം. സർക്കാർ ആശുപത്രികളിലും
ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ സൗജന്യമായി
ലഭിക്കുമെന്നും യഥാസമയം ചികിത്സിച്ചില്ലെങ്കിൽ
മരണ കാരണമാകുന്ന രോഗമാണ് എലിപ്പനിയെന്ന്
പൊതുസമൂഹം മനസ്സിലാക്കണമെന്നും ഇരിട്ടി താലൂക്ക്
ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ രാജേഷ്.
വി.ജയന്ത്. അറിയിച്ചു.
Post a Comment