വിസ്ഡം ഫാമിലി എവൈക്കനിംഗ് കോണ്‍ഫറന്‍സ് ഞായറാഴ്ച്ച (2025 നവംബർ 16 ഞായർ)ഇരിട്ടി പുന്നാടിൽ
ഇരിട്ടി: 'മതം - സമൂഹം - ധാര്‍മ്മികത' എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഇരിട്ടി മണ്ഡലം സംഘടിപ്പിക്കുന്ന ഫാമിലി എവൈക്കനിംഗ് കോണ്‍ഫറന്‍സ് 2025 നവംബർ 16 ഞായർ വൈകുന്നേരം 4 മണി മുതല്‍ ഇരിട്ടി പുന്നാട് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടക്കും. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ് സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. അബ്ദുറസാഖ് കാവുംപടി അദ്ധ്യക്ഷത വഹിക്കും. യു.എ.ഇ. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ സലഫി (ഷാര്‍ജ) മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. സണ്ണി ജോസഫ് എം.എല്‍.എ മുഖ്യാഥിതിയാവും. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ പങ്കെടുക്കും. സി.പി.സലീം, ശിഹാബ് എടക്കര സംസാരിക്കും.
Post a Comment