ഇരിട്ടിയില്‍ യു.ഡി.എഫ് സീറ്റ് വിഭജനമായി കോണ്‍ഗ്രസ് 19 വാര്‍ഡില്‍ മത്സരിക്കും
ഇരിട്ടി:ഇരിട്ടി നഗരസഭയില്‍ യുഡിഫ്സീറ്റ് വിഭജനം പൂർത്തിയായി.കോണ്‍ഗ്രസ് 19 ,മുസ്ലീംലീഗ് 13 ,ആർ.എസ്.പി ,സി.എം.പി കക്ഷികള്‍ ഒന്നുവീതം സീറ്റിലും മത്സരിക്കാനാണ് ധാരണ.വട്ടക്കയം,എടക്കാനം, കീഴുർ കുന്ന്, വള്ളിയാട്, നരിക്കുണ്ടം, പയഞ്ചേരി, വികാസ് നഗർ, അത്തിത്തട്ട്, മീത്തലെപുന്നാട്, താവിലാകുറ്റി, പുന്നാട് ഈസ്റ്റ്, പുന്നാട്, ആവിലാട്,നടുവനാട്,വളോര.ആവട്ടി, ചാവാശ്ശേരി ടൌണ്‍,മണ്ണൊറ പറയാനാട്, എന്നീ വാർഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
വെളിയമ്ബ്ര, കീഴുർ, കൂളി ചെമ്ബ്ര,ഇരിട്ടി, പയഞ്ചേരി മുക്ക്, പുറപ്പാറ, ഉളിയില്‍, കൂരൻമുക്ക്, നരയമ്ബാറ, നെടിയഞ്ഞിരം, ചാവശ്ശേരി വെസ്റ്റ്, പത്തൊൻപതാം മൈല്‍,പെരിയത്തില്‍ വാർഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുണ്ടാകും,
സി.എം.പി കട്ടെങ്കണ്ടത്തും ആർ.എസ്.പി ആട്യലത്തും സ്ഥാനാർത്ഥികളെ നിർത്തും.
Post a Comment