Join News @ Iritty Whats App Group

രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീം കോടതി വിധി ഇന്ന്, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങൾ

രാഷ്ട്രപതിയുടെ റഫറൻസ്: സുപ്രീം കോടതി വിധി ഇന്ന്, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങൾ


ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഇന്ന്.14 ചോദ്യങ്ങളാണ് റഫറൻസിൽ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. റഫറൻസിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേരളമടക്കം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവർണർമാർ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്നായിരുന്നു റഫറൻസിൽ കേരളം അടക്കം സംസ്ഥാനങ്ങൾ വാദിച്ചത്.

കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവർണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group