Join News @ Iritty Whats App Group

‘ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും’; ചാണ്ടി ഉമ്മന്‍

കോൺഗ്രസ് നേതൃത്വത്തിനെ ആരോപണ മുനയിൽ നിർത്തി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ തുറന്നടിച്ചു.

കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചാണ്ടി ഉമ്മാന്റെ ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം.

അതേസമയം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ‌ പറഞ്ഞു. അബിൻ അർഹത ഉള്ള വ്യക്തിയാണെന്നും ‌അബിന്റെ വേദന സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അബിന്റെ അഭിപ്രായം പരിഗണിച്ചു വേണമായിരുന്നു തീരുമാനം എടുക്കാനെന്നും ചാണ്ടി ഉമ്മൻ‌ പറഞ്ഞു. എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group