ഇരിട്ടി: പായം പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്‍റെയും എക്സൈസിന്‍റെയും സംയുക്ത പരിശോധനയില്‍ കടത്തുംകടവിലെ അസൈൻ സ്റ്റോറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
സ്ഥാപനം അടച്ചുപൂട്ടി ഉടമയില്‍ നിന്ന് പിഴ ഈടാക്കി.
ഹെല്‍ത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുട്ടിയാനി, സിജു കേളോത്ത്, സന്ദീപ് സുധാകരൻ. എക്സൈസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ഉമ്മർ, ഷൈബി കുര്യൻ, നെല്‍സണ്‍ ടി. തോമസ്, പി.ജി. അഖില്‍, പി.വി. അഭിജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പെരുവംപറമ്ബില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവർത്തിക്കുന്ന ബാബൂസ് കുലുക്കി സർബത്ത് കടയും അടച്ചുപൂട്ടി.
Post a Comment