വര്‍ഷങ്ങളായി അധികൃതരുടെ അനാസ്‌ഥ കാരണം റോഡ് വികസനം മുടങ്ങിക്കിടക്കുന്ന ചൊവ്വ മട്ടന്നൂര്‍ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ റോഡിന് ശാപമോക്ഷമാവുന്നു.
വര്‍ഷങ്ങളായി വേണ്ടത്ര അറ്റകുറ്റപ്പണി നടത്താതെ കാരണം പലയിടങ്ങളിലും റോഡ് തകര്‍ന്നു വന്‍ ഘട്ടറുകള്‍ രൂപപ്പെട്ട അവസ്‌ഥയിലാണ് ഇപ്പോള്‍ ഉള്ളത്.ഇതിനുപുറമേ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ഈ റോഡ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്ബേ തന്നെ കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്ക് പുതിയ ഗ്രീന്‍ ഫീല്‍ഡ് റോഡ് നിര്‍മിക്കാനും നിലവിലുള്ള മട്ടന്നൂര്‍ കണ്ണൂര്‍ റോഡ് വീതി കുട്ടി നവീകരിക്കാനും പദ്ധതി ആരംഭിച്ചെങ്കിലും ഇന്നും പദ്ധതി ചുവന്ന നാടയിലാണ്.
ഇതിനിടെയാണ് ദേശീയപാത അഥോറിറ്റി തുടക്കമിടുന്നത്. കൂടുതല്‍ പാതകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ദേശീയപാത അഥോറിറ്റി പുതിയ അഞ്ച് ദേശീയപാതകളുടെ പദ്ധതി രേഖ തയാറാക്കാന്‍ നടപടി തുടങ്ങിയത്. ഇതില്‍ കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളം റോഡും ഉള്‍പ്പെട്ടതാണ് പ്രതീക്ഷയേ റുന്നത്.
കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്ബ് റോഡ് വികസിപ്പിക്കണമെന്നാവശ്യം ശക്‌തമായതോടെയാണ്
വിമാനത്താവളത്തിലേക്കു റോഡു നിര്‍മിക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍കണ്ണൂര്‍ റോഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്ന പ്രവര്‍ത്തനം പത്ത് വര്‍ഷം മുമ്ബ് ആരംഭിച്ചത്. കണ്ണൂര്‍ മേലെചൊവ്വ മുതല്‍ പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്ബ് നാഗവളവ് വരെയുള്ള 23 കിലോമീറ്റര്‍ ദൂരത്തിലാണു സര്‍വേ നടത്തിയത്. നിലവിലുള്ള മേലെചൊവ്വമട്ടന്നൂര്‍ റോഡിന്റെയും പുതുതായി നിര്‍മിക്കുന്ന താഴെചൊവ്വനാഗവളവ് റോഡിന്റെയും സര്‍വേ നടത്തിയതിനുശേഷം വിമാനത്താവളത്തിലേക്കുള്ള ചെലവ് കുറഞ്ഞ റോഡ് ഏതെന്നു ചര്‍ച്ച ചെയ്‌തു തീരുമാനിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഇതിന്റെ അടിസ്‌ഥാനത്തിലാണു രണ്ടു റോഡിലും സര്‍വേ നടത്തിയത്. താഴെചൊവ്വ നാഗവളവ് ഗ്രീന്‍ഫീല്‍ഡ് റോഡിന്റെ സര്‍വേ പൂര്‍ത്തിയായി വരുന്നതിനിടെ നരിക്കോട്, മുഴപ്പാല തുടങ്ങിയ മേഖലയില്‍ സര്‍വേ നാട്ടുകാര്‍ തടഞ്ഞതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പോലീസ് കാവലിലാണ് സര്‍വേ നടത്തിയിരുന്നത്. രണ്ടു റോഡുകളുടെയും സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് സര്‍ക്കാരിലേക്കു നല്‍കിയിരുന്നു.
വിമാനത്താവളത്തിലേക്കു ഗ്രീന്‍ഫീല്‍ഡ് റോഡിനു 17 കിലോമീറ്ററും മട്ടന്നൂര്‍ കണ്ണൂര്‍ റോഡിനു 27 കിലോമീറ്ററും ദൂരമാണ് കണക്കാക്കിയിരുന്നത്. മട്ടന്നൂര്‍ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ പകുതി ചെലവ് മാത്രമേ ഗ്രീന്‍ഫീല്‍ഡ് റോഡിനു ചെലവു വരികയുള്ളൂവെന്നും കണക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരു റോഡുകളുടെയും പ്രവര്‍ത്തനം നിലയ്‌ക്കുകയായിരുന്നു. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് എട്ടു വര്‍ഷമായിട്ടും റോഡുകള്‍ പഴയത് പോലെ തന്നെ.
കൂട്ടപ്പുഴയില്‍ നിന്നും തലശേരിയില്‍ നിന്നുമായി മട്ടന്നൂരിലെത്തുന്ന റോഡുകള്‍ വീതി കൂട്ടി നവീകരിക്കുകയും അഞ്ചരക്കണ്ടിയില്‍ നിന്നും ഇരിക്കൂറില്‍ നിന്നും മട്ടന്നൂരിലെത്തുന്ന റോഡുകള്‍ മെക്കാഡം ചെയ്‌തു യാത്ര സുഗമമാക്കിയെങ്കിലും മട്ടന്നൂര്‍ കണ്ണൂര്‍ റോഡാണ് വികസനമില്ലാതെ കിടക്കുന്നത്. വിവിധയിടങ്ങളില്‍ റോഡ് തകര്‍ന്നു കിടക്കുന്നതും വീതി കുറവായതും കാരണം യാത്രക്കാര്‍ ഏറെ പ്രയാസപെടുകയാണ്. റോഡ് വീതി കൂട്ടി നവീകരിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Post a Comment