തളിപ്പറമ്ബ് : തളിപ്പറമ്ബ് നഗരത്തിലെ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെ.വി കോംപ്ളക്സില്‍ കത്തിനശിച്ച കെട്ടിടങ്ങള്‍ തളിപ്പറമ്ബ് മണ്ഡലം എം.എല്‍.എ എം വി ഗോവിന്ദൻ വെള്ളിയാഴ്ച്ച സന്ദർശിച്ചു. 50 കടകള്‍ കത്തിയമർന്ന സ്ഥലമാണ് എംഎല്‍എ സന്ദർശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. തീപിടുത്തത്തില്‍ കത്തിനശിച്ച കടയുടമകളുടെയും തൊഴിലാളികളുടെയും പ്രതിസന്ധി ഗുരുതരമാണെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തീപ്പിടിത്തത്തിലുണ്ടായ കഷ്ടനഷ്ടങ്ങളുടെ കണക്ക് രണ്ട് മൂന്ന് ദിവസത്തിനകം തയ്യാറാക്കണം. തീ പിടിത്തത്തില്‍ നഷ്ടം സംഭവിച്ചവർക്കുള്ള പ്രത്യേക പാക്കേജ് അടക്കമുള്ള കാര്യങ്ങള്‍ സർക്കാരിൻ്റെ പരിഗണനയിലുണ്ട്. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് ആനുകൂല്യങ്ങള്‍ തടയുന്ന സ്ഥിതയുണ്ടാവില്ല. തീപ്പിടിത്തത്തിൻ്റെ കാരണവും കണ്ടത്തേണ്ടതുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
ഇതിനു ശേഷം തളിപ്പറമ്ബ് താലുക്ക് കോണ്‍ഫറൻസ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും അവലോകനയോഗവും നടന്നു. മുൻ എം.എല്‍.എ മാരായ എം.വി ജയരാജൻ, ടി.വി രാജേഷ്, മുൻ എം.പി കെ. കെ. രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിടി. കെ രത്നകുമാരി വൈസ് പ്രസി. ബിനോയ് കുര്യൻ, ഹാൻ വീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ, വ്യാപാരി നേതാക്കള്‍, തളിപറമ്ബ് നഗരസഭാ അംഗങ്ങള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
Post a Comment