Join News @ Iritty Whats App Group

ആറളം ഫാമിലെ ഓപ്പറേഷൻ ഗജമുക്തി പദ്ധതി നിലച്ചു; ആനക്കലിയില്‍ വിരണ്ട് പുനരധിവാസ മേഖല

രിട്ടി: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച "ഓപ്പറേഷൻ ഗജമുക്തി"പദ്ധതി നിലച്ചതോടെ ആറളം ഫാമിലും, ആറളം ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാനകളുടെ പരാക്രമങ്ങള്‍ തുടരുന്നു.


ആറളം ഫാമിലെ കാർഷിക വിളകളെയും, ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളെയും സംരക്ഷിക്കാൻ വനം വകുപ്പ് നടപ്പാക്കിയ ഗജ മുക്തി പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി 10 ആനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും തുരത്തിയ ആനകള്‍ കൂട്ടത്തോടെ മടങ്ങിയെത്തി നാശം വിതക്കുന്നതാണ് നിലവിലെ അവസ്ഥ. ആറളം ഫാമിലും, പുനരധിവാസ മേഖലയിലും ആനക്കലിക്ക് അറുതിയില്ലന്ന് പ്രദേശവാസികള്‍ പറയുന്നു.

ഫാമിലും, പുനരധിവാസ മേഖലയിലും കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടരുമ്ബോള്‍ ജനങ്ങള്‍ ഭീതിയിലാണ് കഴിക്കുന്നത്. ബ്ലോക്ക് ഏഴിലും, പതിനൊന്നിലും കഴിഞ്ഞ ദിവസം നിരവധി കായ്ഫലമുള്ള തെങ്ങുകള്‍ കാട്ടാനകള്‍ നശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group