ബെംഗളൂരുവിൽ ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ കന്നഡ നടിയും ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയുമായിരുന്ന ദിവ്യ സുരേഷ് അറസ്റ്റിൽ
ബെംഗളൂരു: ബൈക്കിലിടിച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവറെ തിരിച്ചറിഞ്ഞു. ബെംഗളൂരു നഗരത്തെ ഞെട്ടിച്ച കേസിൽ കന്നഡ നടിയും ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയുമായിരുന്ന ദിവ്യ സുരേഷാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒക്ടോബർ 4-ന് പുലർച്ചെയാണ് ബൈതരായണപുരയിലെ നിത്യാ ഹോട്ടലിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് നിർത്താതെ പോവുകയായിരുന്നു സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികരായ കിരൺ, ബന്ധുവായ അനൂഷ എന്നിവർക്ക് നിസാര പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, മറ്റൊരു ബന്ധുവായ അനിതയ്ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനം ഓടിച്ചത് ഒരു സ്ത്രീയാണെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. സമീപത്തെ സി.സി ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. അപകടത്തിന് പിന്നാലെ നടി ഒളിവിൽ പോവുകയായിരുന്നു. കേസിൽ ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
Post a Comment