Join News @ Iritty Whats App Group

പതിനെട്ടുകാരിയെ പീഡിപ്പിച്ചു, നഗ്നഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ

എറണാകുളം: പീഡനകേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ. പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇൻഫ്ലുവൻസറും വയനാട് സ്വദേശിയുമായ ക്രിസ്റ്റി ബിനു അറസ്റ്റിലായത്. ക്രിസ്റ്റി ബിനുവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സ്വദേശിനിയായ പെൺകുട്ടിയെ ആണ് ക്രിസ്റ്റി ബിനു ഉപദ്രവിച്ചത്. പെൺകുട്ടിയുടെ നഗ്നഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി നീണ്ട കാലം ആശുപത്രിയിൽ ചികിത്സ തേടി. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

Post a Comment

Previous Post Next Post
Join Our Whats App Group