Join News @ Iritty Whats App Group

പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തീരും മുമ്പ് കര്‍ട്ടന്‍, കലോല്‍സവം മാറ്റിവെയ്ക്കല്‍: അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി; ഒരു കാര്യം വ്യക്തമായി പറയാമെന്ന താക്കീതോടെ വി ശിവന്‍ കുട്ടി

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തിവെച്ച സംഭവത്തില്‍ അമന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി. കാസര്‍ഗോഡ് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംഭവത്തിലാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ അനുകൂല മൈം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അധ്യാപകന്‍ കര്‍ട്ടന്‍ താഴ്ത്തുകയും ഇന്ന് നടത്തേണ്ട കലോത്സവം മാറ്റി വെയ്ക്കുകയുമായിരുന്നു. ഇതിലാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവത്തില്‍ മൈം അവതരിപ്പിച്ചതിന് പരിപാടി നിര്‍ത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ വി ശിവന്‍കുട്ടി പറഞ്ഞത്. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി കുറിച്ചു. ഒരു കാര്യം വ്യക്തമായി പറയാമെന്നും പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരമെന്നും മന്ത്രി ചോദിച്ചു.

പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളം. പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതോടൊപ്പം കുമ്പള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്ന കാര്യം വ്യക്തമാക്കുകയും ചെയ്തു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.

വിദ്യാഭ്യാസമന്ത്രിയുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം

കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ കലോത്സവത്തിൽ മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പലസ്തീൻ വിഷയത്തിൽ മൈം

അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന

വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം.

പലസ്തീനിൽ വേട്ടയാടപ്പെടുന്ന

കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം.

പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം?

കുമ്പള സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്

ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ

അവസരമൊരുക്കും എന്ന കാര്യം

വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group