കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു. രാവിലെ വലിയ വര്‍ധനവ് രേഖപ്പെടുത്തി സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു.
എന്നാല്‍ രാജ്യാന്തര വിപണിയില്‍ സംഭവിച്ച പുതിയ മാറ്റങ്ങള്‍ സ്വര്‍ണത്തിന്റെ വില ഇടിച്ചു. കേരളത്തിലും വില കുറയാന്‍ ഇത് കാരണമായി. 1600 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 1520 രൂപയാണ് ഇന്ന് രാവിലെ വര്‍ധിച്ചത്. ഇതോടെ സര്‍വകാല റെക്കോര്‍ഡ് നിരക്കായ 97360 രൂപയില്‍ പവന്‍ വില എത്തി. ഗ്രാമിന് 12170 രൂപയുമായി. 18 കാരറ്റ് ഗ്രാമിന് 10005 രൂപ, 14 കാരറ്റ് ഗ്രാമിന് 7800 രൂപ, 9 കാരറ്റ് ഗ്രാമിന് 5030 രൂപ എന്നിങ്ങനെയായിരുന്നു ഇന്ന് രാവിലെ കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില.
കുറഞ്ഞ നിരക്ക് ഇങ്ങനെ
ഉച്ചയ്ക്ക് ശേഷം ചിത്രം മാറി. 22 കാരറ്റ് ഗ്രാമിന് 200 രൂപ കുറഞ്ഞ് 11970 രൂപയായി. 1600 രൂപ കുറഞ്ഞ് പവന് 95760 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9850 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7680 രൂപയിലെത്തി. 9 കാരറ്റ് ഗ്രാമിന് 4950 രൂപയുമായി. എന്നാല്‍ വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 180 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
Post a Comment