ഇരിട്ടി: അനിയന്ത്രിതമായ തെരുവ് കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി നഗരസഭാ ഓഫിസിലേക്ക് നാളെ മാർച്ചും ധർണയും നടത്തും.
രാവിലെ 10 ന് സംസ്ഥാന ജോയിന്‍റെ സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അംഗീകൃത തെരുവ് കച്ചവടത്തിന് സംഘടന എതിരല്ല. നഗരത്തില്‍ വലിയൊരു വിഭാഗം ലൈസൻസുളളവരല്ല തെരുവില്‍ കച്ചവടം നടത്തുന്നത്. കണ്ടെയ്നറില്‍ ഉള്‍പ്പടെ വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഇപ്പോള്‍ വില്പന നടത്തുന്നത്. ഇത് യാഥാർഥ കച്ചവടക്കാർക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
ലൈസൻസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി എത്തുന്ന വ്യാപാരികളെ നഗരസഭയിലെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ പി. പ്രഭാകരൻ, ഒ. വിജേഷ്, എം. അസൂട്ടി, യു.എ. വിശ്വനാഥൻ, എം.അനൂപ്, ഹരീഷ് കുറ്റ്യാടൻ, പി. ജനാർദനൻ, പി. രഞ്ജിത്ത്, കെ.ടി. ടോമി എന്നിവർ പങ്കെടുത്തു.
Post a Comment