ഇരിട്ടി: വിളമന സെന്‍റ് ജൂഡ് പള്ളിയില്‍ 19 മുതല്‍ 28 വരെ നീളുന്ന തിരുനാളിന് വികാരി ഫാ. ജോസഫ് കൊളുത്താപ്പള്ളി കൊടിയേറ്റി.
തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം 5.30 നും ഞായറാഴ്ചകളില്‍ രാവിലെ എട്ടിനും വൈകുന്നേരം നാലിനും നടക്കുന്ന ജപമാലയ്ക്കും തിരുക്കർമങ്ങള്‍ക്കും ഫാ. ഡൊമിനിക് മുരിയംകാലായില്‍, ഫാ. തോമസ് ചെരുവില്‍, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് പുഞ്ചത്തറപ്പേല്‍, ഫാ. ജോസഫ് കുളത്തറ, ഫാ. ഏലിയാസ് എടൂക്കുന്നേല്‍, ഫാ. വർഗീസ് മണ്ണാപറമ്ബില്‍, മോണ്‍. ഡോ. ജോസഫ് കാക്കരമറ്റത്തില്‍ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 28 ന് വൈകുന്നേരം നടക്കുന്ന തിരുകർമങ്ങള്‍ക്ക് റവ. ഡോ. ജോസ് വെട്ടിക്കല്‍ കാർമികത്വം വഹിക്കും.
Post a Comment