Join News @ Iritty Whats App Group

കോടികള്‍ മുടക്കിയ മട്ടന്നൂർ ടൗണ്‍ സ്‌ക്വയര്‍ ഇപ്പോള്‍ പാര്‍ക്കിംഗ്‌ സ്‌ക്വയര്‍

മട്ടന്നൂർ: വിമാനത്താവള നഗരമായ മട്ടന്നൂരില്‍ കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ടൗണ്‍സ്‌ക്വയറില്‍ ആളനക്കമില്ലനഗരത്തിലെത്തുന്നവര്‍ക്കുള്ള വിനോദ-വിശ്രമ കേന്ദ്രമെന്ന നിലയില്‍ നിര്‍മിച്ചതാണ്‌ ടൗണ്‍ സ്‌ക്വയര്‍.


ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ്‌ കോടികള്‍ ചെലവഴിച്ച്‌ നഗരമധ്യത്തിലെ ഐബി പരിസരത്ത്‌ ടൗണ്‍സ്‌ക്വയര്‍ നിര്‍മിച്ചത്‌. മരങ്ങള്‍ക്കിടയില്‍ പ്രകൃതിസൗഹൃദ രീതിയിലാണ്‌ കേന്ദ്രം ഒരുക്കിയിട്ടുള്ളത്‌. എന്നാല്‍ വളരെ കുറച്ച്‌ ആളുകള്‍ മാത്രമാണ്‌ ഇവിടെ എത്തിച്ചേരുന്നത്‌.
കാര്യമായി പൊതുപരിപാടികളും ഇവിടെ നടത്താറില്ല. 

ആളുകളെത്താത്ത ടൗണ്‍സ്‌ക്വയറില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുകയാണ്‌. മുമ്ബ്‌ കോവിഡ്‌ ലോക്ക്‌ഡൗണ്‍ കാലത്ത്‌ അടച്ചിട്ട ഇവിടം കാടുകയറുകയും ഇരിപ്പിടങ്ങള്‍ ഉള്‍പ്പടെയുള്ളവ നശിക്കാന്‍ തുടങ്ങുകയും ചെയ്‌തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെയാണ്‌ ടൗണ്‍ സ്‌ക്വയര്‍ ശുചീകരിച്ചത്‌. കുട്ടികളുടെ പാര്‍ക്കും മറ്റും ആരും ഉപയോഗിക്കാതെ കിടക്കുകയാണ്‌. പുല്‍ത്തകിടി ഉള്‍പ്പടെയുള്ളവ നശിച്ചു.ടൗണ്‍ സ്‌ക്വയറിന്റെ നടത്തിപ്പ്‌ ഡിടിപിസി മുമ്ബ്‌ ലേലത്തിലൂടെ ഒരു സൊസൈറ്റിക്ക്‌ നല്‍കിയിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.


നഗരസഭയുടെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മാണം ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ പുരോഗമിക്കുകയാണ്‌. ഇത്‌ പൂര്‍ത്തിയാകുന്നതോടെ പരിപാടികള്‍ നടത്താനും ടൗണ്‍ സ്‌ക്വയര്‍ വേണ്ടാതാകും. വൈകുന്നേരങ്ങളില്‍ മറ്റും കനത്ത വെയില്‍ അനുഭവപ്പെടുന്നതും ടൗണ്‍ സ്‌ക്വയറില്‍ ആളുകള്‍ എത്തിച്ചേരുന്നതിന്‌ തടസ്സമാകുന്നുണ്ട്‌. മരങ്ങളും മറ്റും പരിപാലിക്കേണ്ടതിനാല്‍ മേല്‍ക്കൂര നിര്‍മിച്ചിട്ടില്ല. പരിപാടികള്‍ നടത്തുന്നതിനുള്ള സേ്‌റ്റജ്‌ സൗകര്യവും ഇരിപ്പിടങ്ങളും ശൗചാലയവും ഇവിടെയുണ്ട്‌. സമീപത്ത്‌ കുട്ടികളുടെ പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്‌.


ഓരോ തദ്ദേശസ്‌ഥാപനങ്ങളിലും ടൂറിസം കേന്ദ്രം ഒരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്ബോഴാണ്‌ നഗരമധ്യത്തിലുള്ള ടൗണ്‍ സ്‌ക്വയര്‍ ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്‌. ഇപ്പോള്‍ ചില സ്വകാര്യ വാഹനങ്ങളും ഇവിടെ തരം പോലെ പാര്‍ക്ക്‌ ചെ-യ്ുന്നുയണ്ട്‌.

Post a Comment

Previous Post Next Post
Join Our Whats App Group