കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. പിടിവലിക്കിടെ താഴെ വീണ ഇവരെ തോളില്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
രാവിലെ മുറ്റം അടിച്ചുവാരുന്നതിനിടയിലാണ് സംഭവമുണ്ടായത്. ബൈക്കില്‍ എത്തിയ പ്രതി ഇവരുടെ പിറകിലൂടെ എത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അക്രമി വീട്ടമ്മയെ തള്ളിയിട്ട് കടന്നുകളഞ്ഞു. നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment