Join News @ Iritty Whats App Group

സിപിഐ കുരയ്ക്കും, കടിക്കില്ല, സിപിഐയുടെ പല്ലും നഖവും എകെജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സി. പി. ഐ കുരയ്ക്കുമെന്നല്ലാതെ, കടിക്കാത്ത ഒരു അപൂർവ്വ ജീവിയാണ്. ആദർശ വേഷം കെട്ടിയാടുന്നവർ യജമാനനെ കാണുമ്പോൾ വാലാട്ടും. ചർദ്ദിച്ചതെല്ലാം വിഴുങ്ങുകയും ചെയ്യുമെന്ന് ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു.45 വർഷമായി സി.പി.ഐയുടെ പല്ലും നഖവും എ.കെ.ജി സെൻ്ററിൽ പണയം വെച്ചിരിക്കുകയാണ്..പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ നിലപാട് ആത്മാർത്ഥമാണെങ്കിൽ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണം. സിപിഎം - ബി.ജെ.പി രഹസ്യ ബന്ധത്തെ സി.പി.ഐ അംഗീകരിക്കുന്നുണ്ടോയെന്നാണ് അവർ വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു

പിഎം ശ്രീ യില്‍ കേരളം ഒപ്പ് വച്ച സാഹചര്യത്തില്‍ കടുപ്പിക്കാനാണ് സിപിഐ തീരുമാനം കാബിനറ്റിൽ നിന്ന് വിട്ട് നിൽക്കണം എന്നതടക്കം ആവശ്യം ഉയരുന്നുണ്ട്..മുന്നണി മര്യാദ ലംഘിച്ചത് ആയുധമാക്കും ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കും ഇടത് പാർട്ടികളുട കെട്ടുറപ്പിനെ തകർക്കുന്ന തീരുമാനം എന്ന് നേതൃത്വത്തെ അറിയിക്കും [ദേശീയ നേതൃത്വതിന്‍റെ  ഇടെപ്ടൽ തേടാനാണ് സിപിഐ സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group