ഇരിട്ടി: സിവിൽ എക്സൈസ് ഓഫീസറെ വീട്ടിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ശ്രീകണ്ഠാപുരം എക്സൈസ് റെയിഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ പെരുമ്പറമ്പ് വാർമലയിലെ പുത്തൻപറമ്പിൽ ഹൗസിൽ പി.കെ.മധു (48)വിനെയാണ് വാർമലയിലെ സ്വവസതിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തനിച്ച് താമസിക്കുന്ന മധുവിന് രാവിലെ പ്രഭാത ഭക്ഷണവുമായി എത്തിയ തൊട്ടടുത്ത വീട്ടിലെ ബന്ധുവാണ് കിടപ്പുമുറിയിലെ കട്ടിലിലിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടി പൊലിസും കണ്ണൂരിൽ നിന്ന് ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെ പരിശോധന നടത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കണ്ണൂർ പരിയാരം മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.
പുത്തൻപറമ്പിൽ കൃഷ്ണൻകുട്ടിയുടെയും രാജമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: ബിനു കൃഷ്ണൻ (സിവിൽ പൊലിസ് ഓഫിസർ, ഡിസ്ട്രിക് ഹെഡ്ക്വാർട്ടേഴ്സ്, കണ്ണൂർ സിറ്റി പൊലിസ്), റെജി, ബിജു, ബിന്ദു, രാജി, രമ്യ (പൊതുമരാമത്ത് വകുപ്പ് ഓഫിസ്, ഇരിട്ടി )
സംസ്കാരം: തിങ്കളാഴ്ച്ച
Post a Comment