Join News @ Iritty Whats App Group

തളിപ്പറമ്ബ് ടൗണിലെ തീപിടിത്തം; അമ്ബത് കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍

കണ്ണൂര്‍ തളിപ്പറമ്ബ് കെവി കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ അമ്ബത് കോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍.


110 കടമുറികളെ തീപിടിത്തം ബാധിച്ചുവെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം. തീപിടിത്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്ന് വൈകീട്ട് ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക്, ഇലക്‌ട്രിക്ക് ഇന്‍സ്‌പെക്ടറേറ്റ് അധികൃതര്‍ പരിശോധന നടത്തി.

മൂന്നു മണിക്കൂറോളം നീണ്ട തീപിടിത്തത്തില്‍ 40 ഉടമകളുടെ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഉടമകളുടെ സാമ്ബത്തിക നഷ്ടത്തിനൊപ്പം നിരവധി തൊഴിലാളികളുടെ വരുമാനവുമാണ് ഇല്ലാതാകുന്നത്. ഉടമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് സ്ഥലം എംഎല്‍എ എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ തളിപ്പറമ്ബില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group