കണ്ണൂർ: പ്രശസ്ത ഗായകനും വടക്കൻ കേരളത്തിലെ ഗാനമേളകളിലെ മാധുര്യമൂറുന്ന ശബ്ദത്തിന്റെ ഉടമയുമായ പന്നേൻ പാറയിലെ പ്രമോദ് പള്ളിക്കുന്ന് (51) കുഴഞ്ഞുവീണ് മരിച്ചു.
ബുധനാഴ്ച രാത്രി പന്നേൻ പാറയിലെ വീട്ടില്‍ കുഴഞ്ഞുവീണ പ്രമോദിനെ ബന്ധുക്കള്‍ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
പരേതനായ ഗോപാലൻ-ലീല ദമ്ബതികളുടെ മകനാണ് പ്രമോദ്. പ്രശാന്ത് ആണ് സഹോദരൻ. പരേതരായ രാധാകൃഷ്ണൻ, പ്രീത എന്നിവരും സഹോദരങ്ങളാണ്.
അനവധി ആരാധകരുള്ള ഗായകനാണ് പ്രമോദ് പള്ളിക്കുന്ന്. സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രവർത്തിക്കുന്ന കലാകാരന്മാരുടെ സംഘടനയായ ആർട്ടിസ്റ്റ്സ് അസോസിയേഷൻ ഫോർ കള്‍ച്ചർ ('അവാക്') മുൻനിര പ്രവർത്തകനുമായിരുന്നു അദ്ദേഹം.
പന്നേൻ പാറയിലെ വീട്ടില്‍ പൊതുദർശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച ഉച്ചയോടെ പയ്യാമ്ബലത്ത് ഭൗതികശരീരം സംസ്കരിച്ചു.
പ്രമോദ് പള്ളിക്കുന്നിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ 'അവാക്' സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ടും ജനറല്‍ സെക്രട്ടറി ആർട്ടിസ്റ്റ് ശശികലയും അനുശോചനം രേഖപ്പെടുത്തി.
Post a Comment