Join News @ Iritty Whats App Group

സുമയ്യയുടെ ചികിത്സാപിഴവ് പരാതിയിൽ നടപടി, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്, ഡിഎംഒക്ക് കത്ത് നൽകി

തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ്. സ്വതന്തമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടി സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിന്‍റെ ഭാഗമായി ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംഓക്ക് കത്ത് നല്‍കി. ഡി എം ഓ ബോർഡ് കൺവീനർ, മുതിര്‍ന്ന ഗവ ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിങ് ഓഫീസർ, ഫോറൻസിക് വിദഗ്ദൻ എന്നിവരായിരിക്കും അംഗങ്ങൾ. ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഈ മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ടിന്റെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് റഫറന്‍സിന് മാത്രമായാണ് പൊലീസ് ഉപയോഗിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group