Join News @ Iritty Whats App Group

ഹിജാബ് വിവാദം: 'കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം, കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരം': പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരമാണെന്നും പറഞ്ഞു. പൊതു സമൂഹം ഇത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണം. നിയമം അനുസരിച്ച് വരണമെന്നാണ് പറഞ്ഞത്. എന്ത് നിയമമാണ് അതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തലയിലെ ഒരു മുഴം തുണി കണ്ടാൽ പേടിയാകും, നിയമവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ വളരെ നിർഭാഗ്യകരമാണെന്ന് കുഞ്ഞാലിക്കുട്ടി രൂക്ഷഭാഷയിൽ വിമർ‌ശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group