കണ്ണൂര്‍: കൊങ്കണ്‍ പാതയിലൂടെയുള്ള 38 ജോഡി വണ്ടികളുടെ സമയം ഇത്തവണ പത്ത് ദിവസം നേരത്തേ മാറും. ചൊവ്വാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും.
എറണാകുളം- നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617) മൂന്ന് മണിക്കൂറോളം വൈകി പുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30).
നിസാമുദ്ദീൻ- എറണാകുളം മംഗള (12618) ഒരു മണിക്കൂർ നേരത്തേ. രാത്രി 10.35-ന് മംഗളൂരു, ഷൊർണൂർ പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗളൂരു രാത്രി 11.40, ഷൊർണൂർ പുലർച്ചെ 5.30, എറണാകുളം 8.00).
തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ വൈകീട്ട് 4.20, കോഴിക്കോട് വൈകീട്ട് ആറ്, കണ്ണൂർ 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ വൈകീട്ട് 3.40, കോഴിക്കോട് വൈകീട്ട് 5.07, കണ്ണൂർ 6.37).
ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു പുലർച്ചെ 4.20, കണ്ണൂർ 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം 12.25, തിരുവനന്തപുരം വൈകീട്ട് 6.05 (നിലവിൽ മംഗളൂരു പുലർച്ചെ 5.45, കണ്ണൂർ 8.07, കോഴിക്കോട് 9.42, ഷൊർണൂർ 12.00, എറണാകുളം 2.15, തിരുവനന്തപുരം രാത്രി 7.35).
മംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും (നിലവിൽ 12.45). തിരിച്ച് വരുന്ന വണ്ടി (12619) വൈകീട്ട് 3.20-ന് പുറപ്പെടും. രാവിലെ 7.40-ന് മംഗളൂരു (നിലവിൽ 10.20).
പ്രധാന വണ്ടികളുടെ സമയം ഷൊർണൂർ -കോഴിക്കോട്
എറണാകുളം- അജ്മീർ (മരുസാഗർ-12977)- രാത്രി 10.45 - 12.12
തിരുവനന്തപുരം- ഭാവ്നഗർ (19259)- രാത്രി 10.35 - 12.07
എറണാകുളം- ഓഖ (16338)- രാത്രി 10.35 - 12.07
തിരുവനന്തപുരം- വെരാവൽ (16334)- രാത്രി 10.35 - 12.07
തിരുവനന്തപുരം- ചണ്ഡീഗഢ് (12217)- വൈകീട്ട് 3.05 - 4.27
https://chat.whatsapp.com/77D9q6Ex6inH1aygD3pRa6
Post a Comment