റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവ പതിപ്പ് 2.0 ഇന്ന് മുതല്‍ സൗദി അറേബ്യയിലെ എല്ലാ അപേക്ഷകര്‍ക്കും ബാധകമാകും. റിയാദ് ഇന്ത്യൻ സ്ഥാനപതി കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയതായി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു വേണം എല്ലാ പാസ്പോര്‍ട്ട് അപേക്ഷകരും തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്നും സ്ഥാനപതി കാര്യാലയം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
അപേക്ഷകര്‍ https://mportal.passportindia.gov.in/gpsp എന്ന വെബ്സൈറ്റ് വഴി മതിയായ വിവരങ്ങള്‍ ഓൺലൈനില്‍ സമര്‍പ്പിക്കണം. ഇന്‍റർനാഷണൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡമനുസരിച്ചുള്ള ഫോട്ടോഗ്രാഫ് ആണ് വേണ്ടത്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ നൽകുമ്പോഴും ICAO പ്രകാരമുള്ള ഫൊട്ടോഗ്രഫിന്‍റെ കളർ സോഫ്റ്റ് കോപ്പി നൽകണം.
ഓൺലൈനിൽ സമർപ്പിക്കേണ്ടുന്ന ഫോട്ടോഗ്രാഫിന് കർശനമായി പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങൾ
ക്ലോസ്അപ്പിൽ തലയും ഇരു ചുമലുകളും വ്യക്തമാക്കുന്ന തരത്തിൽ ഫോട്ടോയിൽ മുഖത്തിന്റെ 80-85% ഉണ്ടായിരിക്കണം.
630*810 പിക്സൽ റേറ്റ് അളവിലുള്ള കളർ പടമായിരിക്കണം.
കംപ്യൂട്ടർ സോഫറ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് രൂപമാറ്റമോ നിറവ്യത്യാസമോ വരുത്താൻ പാടില്ല.
ഫോട്ടോയുടെ പശ്ചാത്തലം വെളുത്ത നിറമായിരിക്കണം.
ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
നേർക്കാഴ്ച: അപേക്ഷകൻ ക്യാമറയിലേക്ക് നേരിട്ട് നോക്കണം.
സ്വാഭാവിക നിറം: ത്വക്കിന്‍റെ നിറം സ്വാഭാവികമായി കാണിക്കണം.
വെളിച്ചവും കോൺട്രാസ്റ്റും: ആവശ്യമായ തെളിച്ചവും കോൺട്രാസ്റ്റും ഉണ്ടായിരിക്കണം.
കണ്ണുകൾ: അപേക്ഷകന്‍റെ കണ്ണുകൾ തുറന്നിരിക്കണം, അവ വ്യക്തമായി കാണണം.
മുടി: മുടി കണ്ണുകൾക്ക് കുറുകെ വരാൻ പാടില്ല.
ലൈറ്റിംഗ്: എല്ലായിടത്തും ഒരേപോലെ പ്രകാശമുള്ള അന്തരീക്ഷത്തിൽ ഫോട്ടോ എടുക്കണം. മുഖത്തോ പശ്ചാത്തലത്തിലോ നിഴലുകളോ ഫ്ലാഷിന്‍റെ പ്രതിഫലനങ്ങളോ ഉണ്ടാകരുത്, ചുവന്ന കണ്ണുകൾ ഉണ്ടാകാൻ പാടില്ല.
വായ: വായ അടച്ചിരിക്കണം.
ദൂരം: ക്യാമറയിൽ നിന്ന് 1.5 മീറ്റർ ദൂരത്തിൽ വെച്ച് ഫോട്ടോ എടുക്കണം (അടുത്ത് നിന്ന് എടുക്കരുത്).
ക്ലിയർ: ഫോട്ടോ മങ്ങാൻ പാടില്ല.
ഫോട്ടോയിലെ രൂപഘടന</li> <li>മുഴുവൻ മുഖം: ഫോട്ടോയിൽ മുഴുവൻ മുഖം, നേർവശം, കണ്ണുകൾ തുറന്ന രീതിയിൽ ഉണ്ടായിരിക്കണം.
തലയുടെ സ്ഥാനം: മുടിയുടെ മുകൾഭാഗം മുതൽ താടിയെല്ലിൻ്റെ താഴ്ഭാഗം വരെ ഫോട്ടോയിൽ ഉണ്ടായിരിക്കണം.
കേന്ദ്രീകരണം: തല ഫ്രെയിമിന്‍റെ മധ്യത്തിലായിരിക്കണം (തല ചെരിഞ്ഞിരിക്കരുത്).
നിഴൽ ഒഴിവാക്കുക: മുഖത്തോ പശ്ചാത്തലത്തിലോ ശ്രദ്ധ തെറ്റിക്കുന്ന നിഴലുകൾ ഉണ്ടാകരുത് (കണ്ണടയുടെ പ്രതിഫലനം ഒഴിവാക്കാൻ, കണ്ണടകൾ മാറ്റിവെക്കണം).
പ്രകാശം കാരണം ചുവന്ന കണ്ണുകൾ പോലുള്ള മറ്റ് പ്രഭാവങ്ങൾ കണ്ണിന്‍റെ ദൃശ്യപരത കുറയ്ക്കുന്ന രീതിയിൽ ഉണ്ടാകരുത്.
ശിരോവസ്ത്രം: മതപരമായ കാരണങ്ങളാൽ അല്ലാതെ ശിരോവസ്ത്രങ്ങൾ അനുവദനീയമല്ല. അഥവാ ധരിക്കുന്നുണ്ടെങ്കിൽ, താടിയെല്ലിന്‍റെ താഴെ നിന്ന് നെറ്റിയുടെ മുകൾഭാഗം വരെയുള്ള മുഖഭാഗവും മുഖത്തിന്‍റെ ഇരുവശങ്ങളും വ്യക്തമായി കാണിക്കണം.മുഖത്തെ ഭാവം സ്വാഭാവികമായി തോന്നണം.
Post a Comment