കൊച്ചി:സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷൻ ആണ് മരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സിപിഎം ഏരിയ നേതൃത്വം അറിയിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും വീട് വിറ്റ് വാടക വീട്ടിലായിരുന്നു താമസമെന്നും നേതൃത്വം കൂട്ടിച്ചേര്‍ത്തു. പാർട്ടിയുമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സിപിഎം ഏരിയ നേതൃത്വം വിശദീകരിക്കുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)</strong></p><p></p>
Post a Comment